ജിഷ്ണു കേസ് ഗൗരവമേറിയത്: സുപ്രീം കോടതി

Friday 5 May 2017 3:30 pm IST

ന്യൂദല്‍ഹി: ജിഷ്ണു കേസ് ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.എന്‍. ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവര്‍ക്കും നല്‍കിയ ജാമ്യം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം അത് കേസിന്റെ അന്വേഷണത്തെയും മറ്റും ബാധിക്കുമെന്നും ഇരുവരും സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹന്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.