ന്യൂദല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു. മുലായം സിങിന്റെ സഹോദരനും പാര്‍ട്ടി നേതാവുമായ ശിവ്പാല്‍ യാവ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. സമാജ്വാദി സെക്യുലര്‍ മോര്‍ച്ച എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ മുലായം സിങായിരുക്കുമെന്ന് ശിവ്പാല്‍ യാദവ് അറിയിച്ചു.
ഇതോടെ മുലായം സിങിന്റെ മകനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുളള ചേരിപ്പോര് രൂക്ഷമാകും. അഖിലേഷുമായുള്ള രാഷ്ട്രീയ പടലപ്പിണക്കങ്ങളാണ് പാര്‍ട്ടിയെ പിളര്‍പ്പിലേയ്ക്ക് നയിച്ചത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കൊപ്പമുണ്ടാകുമെന്നും മുലായം സിങിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും ശിവ്പാല്‍ യാദവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: