തിരുവനന്തപുരം: സംസ്ഥാന ഡിജിപിയാകാന്‍ യാതൊരു തിടുക്കവുമില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ടി.പി സെന്‍കുമാര്‍. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ സുപ്രീം കോടതി, കോടതി ചെലവിന് 25,000 രൂപ അടയ്ക്കാനും ഉത്തരവിട്ടിരുന്നു. സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: