തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള പാഠമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്.
നിയമപണ്ഡിതരുടെ ഉപദേശം വരുത്തിവച്ച വിനയാണിതെന്ന് പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉപേദശികള്ക്ക് ഒന്നും വരാനില്ലല്ലോയെന്നും ദോഷം എല്‍ഡിഎഫിനാണെന്നും വ്യക്തമാക്കിയ അദ്ദേഹം കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.
വിധിയെ നിസാരമായി തള്ളരുതെന്നും ഇത് ഇനി വരുന്ന കാലത്തേക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: