തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടിക്കടി ഉണ്ടാകുന്ന നാണക്കേടുകള്‍ കാണുമ്പോള്‍ സത്യത്തില്‍ തനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞു. ഇത്രയും വലിയ നാണക്കേടുകള്‍ അടിക്കടി അദ്ദേഹത്തിനു വരണമെന്ന് ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരഭിമാനവും ധാര്‍ഷ്ട്യവും അഹങ്കാരവും കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്. ചോദിച്ചുവാങ്ങിയ തിരിച്ചടികളാണിതെല്ലാം. പിന്നെ ഉപദേശികളുടെ വിവരക്കേടും. രാജാവ് നഗ്നനാണെന്ന് പറയാന്‍ ഒരാള്‍ പോലും ആ പാര്ട്ടിയിലില്ലേ എന്നതാണ് ഏററവും അതിശയകരം. ഒരു മല്‍സരം പോലും കാഴ്ചവെക്കാനാവാതെ പരാജയം ഏറ്റുവാങ്ങിയ ഒരു കളിക്കാരനായിപ്പോയി അദ്ദേഹം. കഷ്ടമെന്നേ പറയാനുള്ളൂ.
നാലുകോടി മലയാളികളുടെ ഗതികേട്. വിജയന് എന്നതിന്റെ വിപരീതപദമാണ് അദ്ദേഹത്തിന്റെ പേരിനു ചേരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: