ഇതാ ഒരു 'റബ്ബര്‍' മനുഷ്യന്‍!

Sunday 21 May 2017 4:35 pm IST

യഷ് ഷാ

സൂറത്ത്: ഇത് യഷ് ഷാ. സൂറത്ത് സ്വദേശിയായ ഷാ കയ്യും കാലുമൊക്കെ വളയ്ക്കുന്നതു കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. കാരണം ശരീരത്തില്‍ അസ്ഥികളേ ഇല്ലെന്ന് തോന്നും പോലെയാണ് കക്ഷിയുടെ പ്രകടനം.

https://youtu.be/gSoE2aBoMdE

‘റബ്ബര്‍ മനുഷ്യനെ’ന്നറിയപ്പെടുന്ന ഷായ്ക്ക് തന്റെ ശിരസ്സ് മൂങ്ങയെപ്പോലെ 180 ഡിഗ്രി അളവില്‍ തിരിക്കാനാകും. അമേരിക്കക്കാരനായ ഡാനിയല്‍ ബ്രൗണിങ് സ്മിത്ത് എന്ന് കായികാഭ്യാസിയെ അനുകരിച്ചാണ് ഷാ മെയ് വഴക്കം പരിശീലിച്ചു തുടങ്ങിയത്. മുത്തച്ഛനും ഇതുപോലെ തന്നെ തഴക്കം വന്ന ഒരഭ്യാസിയായിരുന്നെന്ന് 18കാരനായ ഷാ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.