ന്യൂദല്‍ഹി: ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകളുടെ വില കൂട്ടി. മെയ് ഒന്ന് മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 700 രൂപ മുതല്‍ 2,500 രൂപ വരെ വിവിധ മോഡലുകളുടെ വര്‍ധനവ്. അതേ സമയം സ്പ്ലെന്‍ഡര്‍ പ്രോ ക്ലാസ്സിക്കിന്റെ ഉല്‍പ്പാദനം ഹീറോ മോട്ടോകോര്‍പ്പ് അവസാനിപ്പിച്ചു. സൂപ്പര്‍ സ്പ്ലെന്‍ഡര്‍, സ്പ്ലെന്‍ഡര്‍ iSmart 110, സ്പ്ലെന്‍ഡര്‍ പ്രോ, സ്പ്ലെന്‍ഡര്‍ +, സ്പ്ലെന്‍ഡര്‍ +i3s എന്നിവ വിപണിയില്‍ തുടര്‍ന്നും ലഭിക്കും.
ഹീറോ മോട്ടോകോര്‍പ്പിന്റെ ഇന്ത്യന്‍ വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്ത ഹീറോ എച്ച്എഫ് ഡോണ്‍ ഓര്‍ഡര്‍ ചെയ്യുന്ന പക്ഷം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഹീറോ മോട്ടോകോര്‍പ്പും ഹോണ്ടയും തമ്മിലുള്ള കരാര്‍ അവസാനിച്ചതോടെയാണ് ഈ വേരിയന്റിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: