ആരോഗ്യ ഇന്‍ഷ്വറന്‍സ്; പ്രയോജനം10 ലക്ഷം പേര്‍ക്ക്

Friday 5 May 2017 7:11 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പത്തുലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും. മന്ത്രി തോമസ് ഐസക്ക് അറിയിച്ചതാണിത്. 4,87,970 ജീവനക്കാര്‍ക്കും 4,99,953 പെന്‍ഷന്‍കാര്‍ക്കുമാണ് ഗുണം ലഭിക്കുക. പദ്ധതി നടത്തിപ്പിനായി ഐആര്‍ഡിഎയുടെ അംഗീകാരമുള്ള നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കി 28 ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികളെയും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ച് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.