പാട്ന: നടുറോഡില്‍ വച്ച് യുവതിയെ ബലമായി ചുംബിച്ചാല്‍ കടുത്ത കേസാണ് നേരിടേണ്ടിവരിക. എന്നാല്‍ ബീഹാറില്‍ പിഴ അടച്ചാല്‍ മതി. ബെഗുസാരായിയിലെ മക്കാചക്ക് പഞ്ചായത്തില്‍ മുഹമ്മദ് ഇര്‍ഷാദ് എന്നയാള്‍ ഒരു യുവതിയെ പരസ്യമായി ചുംബിച്ചു.
ഒന്നല്ല രണ്ടുതവണ. യുവതിയും ബന്ധുക്കളും പരാതി നല്‍കിയതോടെ പഞ്ചായത്ത് സമിതി യോഗം ചേര്‍ന്ന് തീര്‍പ്പുകല്‍പ്പിച്ചു. ഒരു ഉമ്മയ്ക്ക് 10,000 രൂപ വച്ച് രണ്ടുമ്മയ്ക്ക് 20,000 രൂപ പിഴ.
യുവതി വിധിയില്‍ തീരെ തൃപ്തയില്ല. 22 വയസുള്ള ഇര്‍ഷാദിനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കണം. യുവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: