പത്തനംതിട്ട ഇത്തവണയും ഒന്നാമത്: പത്താംക്ലാസ് പരീക്ഷക്ക് വിജയം 98.82 %

Friday 5 May 2017 8:38 pm IST

തിരുവല്ല: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഇത്തവണയും ചരിത്ര നേട്ടം.98.82 ശതമാനം നേടിയാണ് ഇത്തവണയും വിജയ ശതമാനത്തില്‍ ജില്ല ഒന്നാമതെത്തിയത്.99.04 ശതമാനം വിജയം നേടി കഴിഞ്ഞ വര്‍ഷം ഒന്നാമത് എത്തിയപ്പോള്‍ നേരിയ കുറവ് മാത്രമാണ് ഇത്തവണ ഉണ്ടായത്. ജില്ലയില്‍ 11,957 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇവരില്‍ 11,816 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഇക്കുറി 462 കുട്ടികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലായി 1612 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇവരില്‍ 1590 കുട്ടികളും ഉപരിപഠന യോഗ്യത നേടി. 53 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. വിജയശതമാനം 98.64 ആണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 268 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയ്ക്കിരുന്നത്. 266 പേരും വിജയിച്ചു. രണ്ട് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. വിജയശതമാനം 99.25. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1344 കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. 1324 പേരും വിജയിച്ചു. 51 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതാനം 98.51. പത്തനംതിട്ട വിദ്യാഭാസ ഉപജില്ലയില്‍ 105 സെന്ററുകളിലായി 7661 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 7574 കുട്ടികള്‍ ഉപരിപഠനത്തിന് ഇ്ത്തവണ അര്‍ഹരായി.ഇതില്‍ 71 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കൈവരിക്കാനായി.320 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ല്‌സ് നേടി ഉന്നത വിജയം കരസ്ഥമാക്കി.98.86 വിജയമാണ് ഇത്തവണ ഉപജില്ല കരസ്ഥമാക്കിയത്. തിരുവല്ലയില്‍ 63 സെന്ററുകളിലായി 4296 കുട്ടികളാണ് പരീക്ഷ എഴുതിയത്.ഇതില്‍.4242 പേര്‍വിജയിച്ചു.142 കുട്ടികള്‍ എല്ലാവിഷയത്തിനും എപ്ലസ് നേടി.41 സ്്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി.98.74 ശതമാനമാണ് തിരുവല്ല ഉപജില്ല നേടിയത്.കഴിഞ്ഞ തവണ കഴിഞ്ഞ തവണ ജില്ലയില്‍ പരീക്ഷയെഴുതിയ 12438 പേരില്‍ 12318 പേരും വിജയിച്ചു. 120 പേര്‍ മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്. വിദ്യാഭ്യാസ ജില്ലകളുടെ പട്ടികയിലും കഴിഞ്ഞ തവണ ജില്ലയ്ക്ക് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 99.16 ശതമാനം വിജയത്തോടെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ല നാലാം സ്ഥാനത്തെത്തിയപ്പോള്‍, 98.79 ശതമാനം വിജയത്തോടെ തിരുവല്ല വിദ്യാഭ്യാസ ജില്ല ഏഴാംസ്ഥാനത്തെത്തി. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികയില്‍ ജില്ലയ്ക്ക് 12 ാംസ്ഥാനമാലഭിച്ചത്്്്്്്്്്്്.2015 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.36 ശതമാനമായിരുന്നു വിജയം. അന്ന് സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനത്തായിരുന്നു. 12771 പേര്‍ പരീക്ഷ എഴുതിയതില്‍ 12689 പേരാണ് അന്ന്്്്്്്്്് ഉപരിപഠനത്തിന് അര്‍ഹരായത്. 315 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.2014 ല്‍ ജില്ലയിലെ വിജയം 96.78 ശതമാനമായിരുന്നു. അന്ന് വിജയശതമാനത്തില്‍ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്നു. 2013 ല്‍ വിജയശതമാനം 97.06 ആയിരുന്നു.അന്ന് സംസ്ഥാനത്ത് ജില്ലക്ക് രണ്ടാം സ്ഥാനമുണ്ടായിരുന്നു. 2012 ല്‍ 94.06 ശതമാനം വിജയമുണ്ടായിട്ടും അന്ന് സംസ്ഥാനതലത്തില്‍ ഒമ്പതാം സ്ഥാനമായിരുന്നു ജില്ലയ്ക്ക്. എസ് എസ് എല്‍ സി ഫലത്തില്‍ ജില്ല മുന്നില്‍ നില്‍ക്കുമ്പോഴും പ്ലസ്ടൂ ഫലം വരുമ്പോള്‍ ജില്ലയുടെ സ്ഥാനം ഏറെ പിന്നിലാണ് എന്നത് മറ്റൊരുയാഥാര്‍ത്ഥ്യം കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.