തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്ക് 97.241 ശതമാനം വിജയം. ഉപജില്ലകളില്‍ 98.19 ശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനത്ത് തൃശൂര്‍ 97.87 ശതമാനം.
ചാവക്കാട് മൂന്നാംസ്ഥാനത്ത് 96.07. പരീക്ഷയെഴുതിയ 38134 വിദ്യാര്‍ത്ഥികളില്‍ 37082 പേര് ഉപരിപഠനത്തിന് അര്‍ഹരായി. 1713 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
തൃശൂരില്‍ 85 സ്കൂളുകളില്‍ നിന്നായി 11253 പേര് പരീക്ഷയെഴുതി. ഇതില്‍ 11013 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 615 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 31 വിദ്യാലയങ്ങള്‍ നൂറുമേനി കൊയ്തു.
ഇരിങ്ങാലക്കുടയില്‍ 85 സ്കൂളുകളില്‍ നിന്നായി 11532 പേര് പരീക്ഷയെഴുതി. 11323 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 597 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ. പഌസ്. 37 സ്കൂളുകള്‍ക്ക് നൂറുമേനി.
ചാവക്കാട് ഉപജില്ലയില്‍ 94 സ്കൂളുകളില്‍ നിന്നായി 15349 പേര് പരീക്ഷയെഴുതി. 14746 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 501പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ. പഌസ്. 38 സ്കൂളുകള്‍ക്ക് നൂറുമേനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: