മദ്യശാലയ്‌ക്കെതിരെ പ്രക്ഷോഭം

Friday 5 May 2017 9:10 pm IST

കുട്ടനാട്: ചമ്പക്കുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പുന്നക്കുന്നത്തുശേരി ബസ് സ്റ്റാന്‍ഡിനു സമീപം സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ബീവറേജസ് വില്‍പനശാലയ്‌ക്കെതിരെ പ്രക്ഷോഭം. സമീപത്തായി സ്‌കൂളുകളും, ആരാധനാലയങ്ങളും, ആശുപത്രികളും പ്രവര്‍ത്തിക്കുന്നതും സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ യാത്രചെയ്യുന്നിടത്തു വില്‍പനശാല തുടങ്ങരുതെന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രതിഷേധ സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി അലക്‌സ് ഉദ്ഘാടനം ചെയ്തു. രാമങ്കരി പഞ്ചായത്തംഗം സിബി മൂലംകുന്നം അധ്യക്ഷനായി. ബിജെപി നേതാവ് പങ്കജാക്ഷന്‍ നായര്‍ രാമനാമഠം, ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് വി.എ.ജോബ് വിരുത്തിക്കരി, ടി.ആര്‍.ബിജു, സിബിച്ചന്‍ പുരയ്ക്കല്‍, എ.കെ.ഷംസുധന്‍, ജോബി മണത്തറ, സണ്ണിച്ചന്‍ മണത്തറ, ജഗതകുമാരി, റാണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.