പെരുമ്പളം ദ്വീപില്‍ വൈദ്യുതി മുടക്കം പതിവായി

Friday 5 May 2017 9:11 pm IST

പെരുമ്പളം: പെരുമ്പളം ദ്വീപില്‍ വൈദ്യുതി മുടക്കം പതിവായി. ജനങ്ങള്‍ ദുരിതത്തില്‍. വൈകിട്ട് 7.30 മുതല്‍ ഒന്‍പത് വരെയാണ് തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത്. ഇതുസംബന്ധിച്ച് വടുതല സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കിയാലും അധികൃതര്‍ നടപടി സ്വീകരിക്കാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. ദ്വീപില്‍ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ് ഉണ്ടെങ്കിലും സബ് എന്‍ജിനിയര്‍ ഇല്ലാത്ത സ്ഥിതിയാണ്. രാത്രി കാലങ്ങളില്‍ ജീവനക്കാരുടെ സേവനവും ലഭ്യമല്ല. എറണാകുളം ജില്ലയിലെ പൂത്തോട്ടയില്‍ നിന്നാണ് ദ്വീപിലേക്ക് വൈദ്യുതി എത്തുന്നത്. തകരാര്‍ പരിഹരിക്കുന്നതിനും മറ്റും വടുതലയിലെ ഓഫീസിലാണ് പരാതി നല്‍കേണ്ടത്. വൈദ്യുതി മുടക്കം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.