ആലപ്പുഴ: ജില്ലാതല നേഴ്സസ് വാരാഘോഷംആറുമുതല് 12 വരെയും 12ന് അന്തര്‍ദേശീയ നഴ്സസ് ദിനമായും ആചരിക്കും. ജില്ലയിലെ വാരാഘോഷപരിപാടികളുടെ ഉദ്ഘാടനം ആറിന് രാവിലെ ഒമ്പതിന് ചേര്‍ത്തല കെവിഎം ആശുപത്രി ഓഡിറ്റോറിയത്തില്‍ മന്ത്രി പി. തിലോത്തമന് നിര്‍വഹിക്കും. ചേര്‍ത്തല നഗരസഭാ ചെയര്മാന് ഐസക് മാടവന അധ്യക്ഷനാകും. 12ന് രാവിലെ എട്ടിന് നഗരത്തില്‍ നഴ്സസ് റാലി നടക്കും. ആലപ്പുഴ ജിഎച്ചില്‍ നിന്ന് ആരംഭിച്ച് റെയ്ബാന്‍ ഓഡിറ്റോറിയം വരെയാണ് റാലി. രാവിലെ 10ന് നഴ്സസ് ദിനാഘോഷത്തിന്റെ ഉദ്ഘാടനവും വാരാഘോഷപരിപാടികളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: