പാലക്കാട്: കുഞ്ചന്ദിനമായ ഇന്ന് രാവിലെ 10-30-ന് മന്ത്രി എ.കെ ബാലന് കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും.പി.ഉണ്ണി എംഎല്‍എ അധ്യക്ഷനാവും. മണ്ണഞ്ചേരിദാസന് അവാര്‍ഡ് ഏറ്റുവാങ്ങും.
കുഞ്ചന്സ്മാരകത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടേയും ഫോക്ലോര് അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഹാളിലാണ് പരിപാടി. പി.കെ.ജി നമ്പ്യാര്‍, പി.ടി നരേന്ദ്രമേനോന്, പി.ചന്ദ്രമോഹനന്, വേദവതി അമ്മ എന്നിവരെ ആദരിക്കും.
കുഞ്ചന്‍ സ്മാരകം നല്കുന്ന ഡോ.വി.എസ് ശര്‍മ്മ , കുഞ്ചന്‍ സമാരക വായനശാല നല്കുന്ന കുഞ്ഞിലക്ഷ്മി അമ്മ എന്‍ഡോവ്മെന്റുകളുടെ വിതരണം പരിപാടിയോടനുബന്ധിച്ച് നടക്കും.തുടര്‍ന്ന് സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ തുളളലില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ അവാര്‍ഡ് ജോതാവ്, മണ്ണഞ്ചേരി ദാസന് അവതരിപ്പിക്കുന്ന ഓട്ടന്‍ തുളളല്‍ നടക്കും. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്മാന് ഇ. രാമചന്ദ്രന്, സെക്രട്ടറി എ.കെ ചന്ദ്രന്‍കുട്ടി, രാജീവ് കാറല്‍മണ്ണ, ഓട്ടന്‍ തുളളല്‍ മാസ്റ്റര്‍ യദുകൃഷ്ണന് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: