എല്ലാ ബ്ലോക്കുകളിലും ശിശു സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നു

Friday 5 May 2017 9:39 pm IST

കോഴിക്കോട്: ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്ത് തലത്തിലും ജൂണ്‍ 16 ഓടെ ശിശു സംരക്ഷണ സമിതി രൂപീകരിക്കും. കോഴിക്കോട് ജൂണ്‍ 5നും കൊടുവള്ളിയില്‍ 6നും ചേളന്നൂരില്‍ 7നും ബാലുശേരിയില്‍ 8നും പേരാമ്പ്രയില്‍ 9നും കുന്നുമ്മലില്‍ 12നും വടകരയില്‍ 13നും തോടന്നൂരില്‍ 14നും മേലടിയില്‍ 15നും പന്തലായനിയില്‍ 16നും ബ്ലോക്ക് തല യോഗം ചേരും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ശിശു സംരക്ഷണ സമിതിയുടേയും ഒആര്‍സി ജില്ലാ ആക്ഷന്‍ ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഭിന്നലിംഗക്കാരായ കുട്ടികളെ കണ്ടെത്തി ഇവരുടെ പഠന സൗകര്യങ്ങള്‍ ഒരുക്കാനും ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെടുത്താനുമുള്ള സംവിധാനം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരേയുള്ള ചൂഷണം തടയാനായി ബോധവത്ക്കരണ പരിപാടികള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബ മുംതാസ്, ഡിഎംഒ ഡോ. രവികുമാര്‍, ഡിഎല്‍എസ്എ സെക്രട്ടറി എല്‍. ബൈജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.പി. സാറാമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.