ആലപ്പുഴ: എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ പരീക്ഷയെഴുതിയ 25091 കുട്ടികളില്‍ 24,594 പേര് ഉപരിപഠനത്തിനുള്ള യോഗ്യത നേടി. ഇതില്‍ 934 പേര് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
98.019 ആണ് ജില്ലയുടെ വിജയശതമാനം. 90 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകള്‍ ഏറ്റവുമധികം മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 35 സ്കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയതും മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്.
8091 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതി. 7965 പേര് വിജയിച്ചു. വിജയശതമാനം 98.44. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണെങ്കിലും കൂടുതല്‍ വിജയശതമാനം നേടിയത് ഇവിടെയാണ്.
2341 പേര് പരീക്ഷയെഴുതിയതില്‍ 2323 പേരും വിജയിച്ചു.വിജയശതമാനം 99.23 ആണ്. വിജയശതമാനത്തില്‍ മൂന്നാം സ്ഥാനത്ത് ആലപ്പുഴ വിദ്യാഭ്യാസ ജില്ലയാണ്.
ആലപ്പുഴ 98.19 ആണ് വിജയശതമാനം. 8091 പേര് പരീക്ഷയെഴുതിയതില്‍ 7965 പേര് വിജയിച്ചു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയാണ് പിന്നില്‍ വിജയശതമാനം 97.2 ആണ്. 7495 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 7272 പേര് വിജയിച്ചു.
സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് പരീക്ഷയെഴുതിയ 5156 പേരില്‍ 5043 പേര് വിജയിച്ചു.
എയ്ഡഡ് സ്കൂളുകളില്‍നിന്ന് പരീക്ഷയെഴുതിയ 19,569 പേരില്‍ 19,188 പേരും അണ്‍എയ്ഡഡ് സ്കൂളുകളിലെ 366 പേരില്‍ 363 പേരും വിജയിച്ചു. ഐടിക്ക് പരീക്ഷയെഴുതിയവരെല്ലാം ജയിച്ചപ്പോള്‍ കണക്കിനാണ് ഏറെ പേര് തോറ്റത്. 320 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: