റേഷന്‍ കാര്‍ഡ് വിതരണം പ്രതിസന്ധിയിലാകും

Friday 5 May 2017 9:48 pm IST

കോട്ടയം: ജില്ലയില്‍ റേഷന്‍ കാര്‍ഡുകളുടെ തയ്യാറാക്കല്‍ പ്രതിസന്ധിയിലേക്ക്. വിതരണത്തിന് തയ്യാറാക്കിയ കാര്‍ഡുകളില്‍ ഒട്ടേറെ തെറ്റുകളും വിവരങ്ങളും കടന്ന് കൂടിയതാണ് പ്രശ്‌നമായത്. ഈ കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ വലിയ ജനകീയ രോക്ഷത്തിന് കാരണമായേക്കുമെന്നുളള ഭയം സപ്ലൈ വകുപ്പിനുണ്ട്. അതുകൊണ്ട് ഇത് നീട്ടികൊണ്ട് പോകാനാണ് നീക്കം. ഈ മാസം 15 മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 6,12, 296 കാര്‍ഡുകളാണ് തയ്യാറാക്കുന്നത്. ഇത് അന്തിമമല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും അന്തിമ പട്ടിക പ്രാബല്യത്തില്‍ വരുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. മുന്‍ഗണന പട്ടികയെ സംബന്ധിച്ചാണ് ഏറ്റവും കൂടുതല്‍ ആക്ഷേപം വന്നിരിക്കുന്നത്. പരാതി രഹിതമായി മുന്‍ഗണന പട്ടിക തയ്യാറാക്കാന്‍ കഴിയാത്തത് റേഷന്‍ മേഖലയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. ഇത് കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടാത്തവരില്‍ നിന്നും കാര്‍ഡിന് 100 രൂപയും ഉള്‍പ്പെട്ടവരില്‍ നിന്ന് 50 രൂപയും ഈടാക്കും. അതേ സമയം ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാന്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഭക്ഷ്യഭദ്രതനിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തുവെങ്കില്‍ മാത്രമെ അര്‍ഹതപ്പെട്ട റേഷന്‍ കിട്ടുകയുളളു. റേഷന്‍ കാര്‍ഡ് മാത്രം വിതരണം ചെയ്ത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഇ-പോസ് മെഷീന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ സ്ഥാപിക്കണം.അതിന് സമയമെടുക്കുമെന്നാണ് അവര്‍ പറയുന്നത്. റേഷന്‍ കടക്കാരുടെ നിസഹകരണവും കാര്‍ഡ് വിതരണം നീട്ടിവയ്ക്കാന്‍ കാരണമായിട്ടുണ്ട്. വേതനം ഇന്‍സന്റീവ് പ്രശ്‌നങ്ങളില്‍ കേരള റേഷന്‍ റീട്ടേയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരുമായി ഭിന്നതയിലാണ്.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും കാര്‍ഡ് വിതരണവുമായി സഹകരിക്കണ്ടെന്നാണ് തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ 990 റോളം വരുന്ന റേഷന്‍ കടകളില്‍ 900വും കഴിഞ്ഞ ദിവസത്തെ സമരത്തെ തുടര്‍ന്ന് അടഞ്ഞ് കിടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.