അമ്പലപ്പുഴ: കാപ്പിത്തോട് മാലിന്യ പ്രശ്നത്തില്‍ മന്ത്രി ജി. സുധാകരന് കള്ളപ്രചാരണം നടത്തുന്നതായി ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ആരോപിച്ചു. തെരഞ്ഞെടുപ്പുകാലത്ത് കാപ്പിത്തോട് മാലിന്യപ്രശ്നം പരിഹരിക്കുമെന്ന് വാക്കു നല്കിയ സുധാകരന് ഇപ്പോള്‍ പറയുന്നത് കിഫ്ബിയില്‍ പണം അനുവദിച്ചുവെന്നാണ്. ഇത് സുധാകരന്റെ ദിവാസ്വപ്നം മാത്രമാണെന്ന് വെളളിയാകുളം പരമേശ്വരന് പറഞ്ഞു. അമ്പലപ്പുഴയില്‍ നടന്ന മണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, എല്‍.പി. ജയചന്ദ്രന്, ജി. ജയദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: