എസ്എസ്എല്‍സി: സംസ്ഥാനത്ത് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനത്ത്

Friday 5 May 2017 9:52 pm IST

കടുത്തുരുത്തി: എസ്എസ്എല്‍സി ഫലം പുറത്ത് വന്നപ്പോള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയ്ക്ക് 98.96% വിജയം. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയായി കടുത്തുരുത്തി്. ആകെ പരീക്ഷയെഴുതിയ 3618 പേരില്‍ 3595 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ഇക്കുറി 3618 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 16 ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 11 സ്‌കൂളുകളിലും 24 എ്‌യ്ഡഡ് സ്‌കൂളുകളില്‍ 15 സ്‌കൂളുകളിലും 2 അണ്‍എയ്ഡ് സ്‌കൂളില്‍ ഒരു സ്്കൂളിലും 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. 2 സ്‌പെഷ്യല്‍ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അഭിമാനകരമായ നേട്ടം കൈവരിച്ചത്. ആകെയുള്ള 46 സ്‌കൂളുകളില്‍ 29 സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയമാണുള്ളത്. 207 വിദ്യാര്‍ത്ഥികള്‍ക്ക് എപ്ലസുകളും 212 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയങ്ങള്‍ക്കും എപ്ലസ് നേടാനായി. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയത് സ്‌കൂള്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളാണ്. 22 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. കുറവിലങ്ങാട് ഡി പോള്‍ സ്‌കൂളിന് 21 എപ്ലസ്സും, ലഭിച്ചു. 1799 ആണ്‍കുട്ടികളും 1822 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരില്‍ 980 പേര്‍ മലയാളം മീഡിയത്തിലും 1641 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലുമാണ് പഠനം നടത്തിയത്. ഗവണ്‍മെന്റ് സ്‌കുളുകളുടെ കൂട്ടത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി നൂറ് ശതമാനം വിജയം നേടിയത്. 154 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളുകളുകളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകകടനമാണ് കാഴ്ച്ച വെച്ചത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാളും വര്‍ദ്ധിച്ചു. 27 എ പ്ലസ്സുകളാണ് ലഭിച്ചത്. ഒരോ വിദ്യാര്‍ത്ഥികള്‍ വിതം പരീക്ഷയില്‍ പരാജയപ്പെട്ടത് മൂലം പത്ത് സ്‌കൂളുകള്‍ക്കാണ് നൂറ് മേനി നഷ്ടപ്പെട്ടത്. 2015 ല്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. 2016 ല്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വിജയം നേടിയത് ഗവ. വിഎച്ച്എസ്എസ് കടുത്തുരുത്തി, ഗവ. എച്ച്എസ്എസ് കടപ്പൂര്, ഗവ. എച്ച്എസ്എസ് കാണക്കാരി, ഗവ വിഎച്ച്എസ്എസ് പെരുവ, ഗവ. വിഎച്ച്എസ്എസ് ഗേള്‍സ് പെരുവ, ഗവ. വിഎച്ച്എസ്എസ് ബോയ്‌സ് തലയോലപ്പറമ്പ്, എ ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് തലയോലപ്പറമ്പ്, ഗവ. എച്ച്എസ്എസ ഗേള്‍സ് വൈക്കം, ഗവ. എച്എസ്എസ് ടി വി പുരം, ഗവ. വിഎച്ച്എസ്എസ് വൈക്കം വെസ്റ്റ്, ഗവ. വിഎച്ച്എസ് വയല. എയ്ഡഡ് തലത്തില്‍ എച്ച്എസ്എസ് ആയാംകുടി, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കടുത്തുരുത്തി, സെന്റ് തോമസ് എച്ച്എസ്എസ് കല്ലറ, സെന്റ് ജോണ്‍സ് എച്ച്എസ്എസ് കാഞ്ഞിരത്താനം, എന്‍എസ്എസ് എച്ച്എസ്എസ് കാട്ടാംപാക്ക്, ജിഎംവിഎച്ച്എസ്എസ് കാരിക്കോട്, ഇമ്മാനുവല്‍ എച്ച്എസ്എസ് കോതനല്ലൂര്‍, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കുടവെച്ചൂര്‍, സെന്റ് മേരീസ് ജിഎച്ച്എസ് കുറവിലങ്ങാട്, സെന്റ് മേരീസ് എച്ച്എസ്എസ് കുറവിലങ്ങാട്, സെന്റ് സേവ്യേഴ്‌സ് വിഎച്ച്എസ്എസ് കുറുപ്പന്തറ, വികെവിഎം എന്‍എസ്എസ് എച്ച്എസ മാഞ്ഞൂര്‍, ഹോളീഗോസ്റ്റ് എച്ച്എസ് മുട്ടുചിറ, വിബിഎസ്എന്‍ എച്ചഎസ്എസ് ഞീഴൂര്‍, എന്‍എസ്എച്ച്എസ് വെച്ചൂര്‍, അണ്‍എയ്ഡഡില്‍ ഡിപോള്‍ എച്ച്എസ്എസ് നസ്രത്ത്ഹില്‍. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നീര്‍പ്പാറ അസ്സീസി സ്്കൂളിനും, മണ്ണക്കനാട് ഒഎല്‍സി സ്‌കൂളുമാണ് 100 ശതമാനം വിജയം നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.