ഇപ്പോ (മലേഷ്യ): സുല്‍ ത്താന് അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹം പൊലിഞ്ഞു.നിര്‍ണായക ലീഗ് മത്സരത്തില്‍ ആതിഥേയരായ മലേഷ്യയോട് ഇന്ത്യ ഏപക്ഷീയമായ ഒറ്റഗോളിന് തോറ്റു.
ഈ തോല്‍വിയോടെ പോയിന്റു നിലയില്‍ പിന്നോക്കം പോയ ഇന്ത്യയെ പിന്തളളി ബ്രിട്ടന് ഫൈനലില്‍ കടന്നു.ഓസ്ട്രേലിയയാണ് ഫൈനലില്‍ ബ്രിട്ടന്റെ എതിരാളികള്‍.
മൂന്നാംസ്ഥാനക്കാര നിര്‍ണയിക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും.
മലേഷ്യക്കെതിരെ നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.ഒട്ടെറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ ഗോളാക്കിമാറ്റാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: