ഇടുക്കി: പത്താം ക്ലാസ് പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ 96.968 ശതമാനം വിജയം. ജില്ലയിലെ 158 സ്കൂളുകളിലായി 12993 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 12599 പേര് വിജയിച്ചു. 72 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 453 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
136 ആണ്‍കുട്ടികളും 317 പെണ്‍കുട്ടികളുമാണ് എ പ്ലസ് നേടിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരുന്നത് രാജാക്കാട് എന്‍ആര്‍സിറ്റി എസ്എന്‍വി എച്ച്എസ് സ്കൂളിലാണ്. 346 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 343 പേരും വിജയിച്ചു. 99.13 ആണ് വിജയ ശതമാനം.
11 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. തൊട്ടുപിന്നിലായി കല്ലാര്‍ സര്‍ക്കാര്‍ സ്കൂള്‍ മികച്ച നേട്ടം കൊയ്തു. 342 പേര് പരീക്ഷയെഴുതിയതില്‍ 340 പേര് വിജയിച്ചു. എട്ട് പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് ചോറ്റുപാറ സര്‍ക്കാര്‍ സ്കൂളിലാണ്. 8 പേര് എഴുതിയതില്‍ 6 പേര് ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: