ചെറുതോണി: ട്രാന്‍സ്ഫോര്‍മറിന് സംരക്ഷണവേലി നിര്‍മ്മിച്ച് പെയിന്റ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു.
ഭൂമിയാംകുളം പുളിക്കക്കുന്നേല്‍ ബിനോയിയുടെ മകന് ബിബിന്‍ (15)നാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം നടന്നത്. മരിയാപുരം ടൗണിലുള്ള ട്രാന്‍സ്ഫോര്‍മറിന്റെ സംരക്ഷണവേലി പെയിന്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
വൈദ്യുതിബോര്‍ഡില്‍ നിന്നും കരാറെടുത്ത് വര്‍ക്ക് നടത്തുന്നവരോടൊപ്പം ജോലിക്കുപോയതായിരുന്നു ബിബിന്‍. പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കയായിരുന്നു.
ഫലമറിയാന്‍ സുഹൃത്തിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ ബിബിന്റെ കൈവശമിരുന്ന പെയിന്റിങ് ബ്രഷ് അബദ്ധത്തില്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് വയറില്‍ തട്ടിയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: