തലശേരി മേഖലയില്‍ നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നൂറു മേനി

Friday 5 May 2017 10:45 pm IST

തലശേരി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തലശേരിയിലും പരിസര പ്രദേശത്തുമായ് നാല് സ്‌കൂളുകള്‍ക്ക് നൂറു മേനി. നൂറു മേനി നേടിയ നാല് സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളെന്ന പ്രത്യേകത കൂടിയുണ്ട്. ഇതില്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം തവണയാണ് നൂറു ശതമാനം വിജയത്തിലെത്തുന്നത്. കാവുംഭാഗം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളും നൂറ് ശതമാനം വിജയനം നേടി. ചുണ്ടങ്ങാപ്പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 34 പേര്‍ പരീക്ഷ എഴുതിയതില്‍ 34 പേരും വിജയിച്ചു. കാവുംഭാഗം ഗവ.ഗയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തവണായാണ് നൂറു മേനി നേടുന്നത്. ചിറക്കര ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 26 പേര്‍ പരീക്ഷ എഴുതിയതില്‍ 26 പേരും വിജയിച്ചു. തലശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തലശേരി ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ,തിരുവങ്ങാട് ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരു കുട്ടിയുടെ പരാജയം കാരണം നൂറ് ശതമാനം നഷ്ടപ്പെട്ടു. കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ 99% ശതമാനം വിജയം നേടി. ഇവിടെ പരീക്ഷ എഴുതിയ 278 പേരില്‍ 274 പേര്‍ വിജയം കണ്ടു. തലശേി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 213 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മൂന്ന് വിദ്യാര്‍ഥികള്‍ തോറ്റു. ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 99 ശതമാനം വിജയം കണ്ടു. 98 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 96 പേര്‍ വിജയിച്ചു. മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും 98 ശതമാനം വിജയം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.