കണ്ണൂര്‍: എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി മെയ് 15നകം വികസന സെമിനാര്‍ പൂര്‍ത്തിയാക്കണമെന്ന് ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഇടപെടല്‍ ശക്തമാക്കണം. 20 നകം വാര്‍ഡ് ശുചീകരണം പൂര്‍ത്തിയാക്കണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട് കയറി ബോധവത്കരണം നടത്തുന്നതിലുണ്ടായ വീഴ്ച പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് കാരണമായിട്ടുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു പറഞ്ഞു.
സ്ഥിരമായി ആസൂത്രണസമിതി യോഗങ്ങളില്‍ പങ്കെടുക്കാത്ത വകുപ്പ് ജില്ലാതലഉദ്യോഗസ്ഥരെ താക്കീത് ചെയ്യാന്‍ ആസൂത്രണസമിതിക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പിനും യോഗത്തില്‍ അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍ദ്ദേശം നല്കി.
തീര നൈപുണ്യ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതിയുടെ ഭാഗമായി തീരനൈപുണ്യ എന്ന പദ്ധതിയിലൂടെ 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബത്തിലെ പ്ലസ് ടു പാസായ 18 നും 35നുംഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അഭിരുചി മെച്ചപ്പെടുത്തുന്നതിനും വ്യക്തിത്വ വികസനത്തിനുംതൊഴില് ലഭ്യതയ്ക്കുമായാണ് പരിശീലനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ സ്റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷാ ഫോറം സാഫിന്റെ കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാഫീസില്‍ നിന്നും മത്സ്യഭവന് ഓഫീസുകളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്മെയ് 15 നു മുമ്പായി അതാത് മത്സ്യഭവന് ഓഫീസില്‍ എത്തിക്കണം. ഫോണ്‍ 9072450755, 0497 2732487.
പ്രതികരിക്കാൻ ഇവിടെ എഴുതുക: