കണ്ണൂര്‍: സ്കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് (ഡിസിഎ) രണ്ടാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് 24 ന് ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷ 24 മുതല്‍ 27 വരെയും തിയറി പരീക്ഷ ജൂണ്‍ 3, 4, 10, 11,18 തീയതികളിലും നിലവിലുള്ള പഠനകേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷ ഫീസ് പിഴ കൂടാതെ മെയ് 11 വരെയും 20 രൂപ പിഴയോടെ മെയ് 15 വരെയും തെരഞ്ഞെടുത്ത എസ് ബി ഐ ശാഖകള്‍ മുഖേന അടക്കാം. 700 രൂപയാണ് പരീക്ഷാ ഫീസ്. ംംം.രെീഹലസലൃമഹമ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഫീസ് അടച്ച ചെലാന്‍, സ്കോള്‍ കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്റേണല്‍ പരീക്ഷക്ക് 30 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ 60 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുളള യോഗ്യത.
ഡിസിഎ ആദ്യ ബാച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ പരീക്ഷാ ഫീസ് അടക്കാത്തവര്‍ക്കും ആദ്യ പരീക്ഷയില്‍ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മെയിലെ പരീക്ഷക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ ംംം.രെീഹലസലൃമഹമ.ീൃഴ ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളള നോട്ടിഫിക്കേഷനില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: