പിഴപ്പണം മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണം

Saturday 6 May 2017 4:42 am IST

തിരുവനന്തപുരം: സുപ്രീംകോടതി വിധിയോടെ പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലാതായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതിയലക്ഷ്യം നേരിടുന്ന മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണം. സെന്‍കുമാറിനെ ഡിജിപി ആക്കാതിരിക്കാന്‍ മുഖ്യമന്ത്രി മനഃപ്പൂര്‍വ്വം ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഹന്ത മാത്രമാണ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. അതിനാല്‍ സുപ്രീംകോടതി അടയ്ക്കാന്‍ പറഞ്ഞ പിഴപ്പണം പിണറായിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണം. അതിന് പൊതുഖജനാവിലെ പണം ചെലവഴിക്കരുതെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.