അപമാനിച്ചതിനു മറുപടി: ജോസ് മാണി

Friday 5 May 2017 10:39 pm IST

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും കൈകോര്‍ത്തതു പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്ന് ജോസ് കെ. മാണി എംപി. പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള നടപടിയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത് ജില്ലാ പഞ്ചായത്ത് അംഗങ്ങളാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങളില്‍ പ്രാദേശിക തീരുമാനങ്ങള്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഎമ്മും എല്ലാം ഇത്തരത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ബംഗാളില്‍ സിപിഎമ്മുമായി സഹകരിച്ചില്ലേയെന്നും ജോസ് കെ. മാണി ചോദിച്ചു. കേരള കോണ്‍ഗ്രസിനെ തുടര്‍ച്ചയായി അപമാനിക്കുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.