ചെറുപുഴ: കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തില്‍ പൊട്ടിത്തെറി. മണ്ഡലം വൈസ് പ്രസിഡന്റ്് രാജിവെച്ചു. ചെറുപുഴ മേഖലയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയം മുറുകുന്നതിന്റെ ഫലമാണ് വൈസ് പ്രസിഡന്റിന്റെ രാജി. ചില നേതാക്കള്‍ പാര്‍ട്ടിയും സ്ഥാപനങ്ങളും അടക്കി വാഴുന്നതില്‍ ഉടലെടുത്ത അസംതൃപ്തിയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ഏതാനും നാളുകള്‍ക്ക് മുമ്പ് ഡിസിസി സെക്രട്ടറി അടക്കം പങ്കെടുത്ത നൂറ്റമ്പതോളം പ്രവര്‍ത്തകരുടെ യോഗം ചെറുപുഴയില്‍ ചേരുകയുണ്ടായി. ഇതിന് നേതൃത്വം കൊടുത്ത ചെറുപുഴ മണ്ഡലം വൈസ്പ്രസിഡന്റും പഞ്ചായത്ത് ജനശ്രീ മിഷന് സെക്രട്ടറിയുമായ കെ.ദാമോദരന്‍ മാസ്റ്ററാണ് രണ്ട് സ്ഥാനങ്ങളും രാജിവച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. കാല്‍നൂറ്റാണ്ടായി സംഘടനാ തെരഞ്ഞെടുപ്പില്ലാത്ത കോണ്‍ഗ്രസില്‍ നേതാക്കളെ ചുറ്റിക്കറങ്ങുന്ന ഉപഗ്രഹജീവികളായി, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാത്ത കോണ്‍ഗ്രസുകാരനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന് നീതി ലഭിക്കാത്ത കോണ്‍ഗ്രസിലുള്ള അസംതൃപ്തരുമായി ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗാപഠനകേന്ദ്രം ഡയറക്ടറും ഗ്രാമീണ വായനശാലാ സെക്രട്ടറിയും, സര്‍വ്വീസ് സംഘടനാ നേതാവുമാമണ് ദാമോദരന്‍ മാസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: