കണ്ണൂര്‍: ജെസിഐ ടെലിച്ചറി ഗോള്‍ഡന്‍ ഡ്രീംസ് 11, 12 തീയതികളില്‍ വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ എച്ച്എസ്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. പ്രദര്‍ശനത്തിന്റെ ഭാഗമായി സെമിനാറും സംഘടിപ്പിക്കും. 11ന് രാവിലെ 10 മണിക്ക് തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ സെമിനാര്‍ എം.അബ്ദുള്‍ ലത്തീഫ് നയിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പിഎസ്സി പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള സെമിനാര്‍ എം.വി.വിനോദ് കുമാര്‍ നയിക്കും.
12ന് രാവിലെ 10.30ന് വ്യത്യാസ്ത കോഴ്സുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ജേസീസ് ട്രെയിനര്‍ ജെയ്സണ്‍ മുകളേല്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് 2ന് ഐഎഎല്ടിഎസിന് തയ്യാറെടുക്കുന്നവര്‍ക്കായി കെ.ടി.ഷാനവാസ് സെമിനാര്‍ സംഘടിപ്പിക്കും. പ്രവേശനം സൗജന്യമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഹരി വിശ്വജിത്ത്, സി.സുധീഷ്, റെനില്‍ മനോഹര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: