കണ്ണൂര്‍: അര്‍ദ്ധസൈനിക വിമുക്ത ഭടന്മാരോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരെ അര്‍ദ്ധസൈനീക വിമുക്ത ഭടന്മാരുടെ നിയമസഭാ മാര്‍ച്ച് 12ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഇതിന് ആവശ്യമായ നോട്ടീസ് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും ആള് ഇന്ത്യാ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് കേരള സംസ്ഥാന കമ്മറ്റി നല്കി.
സമര പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ആള് ഇന്ത്യാ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് കണ്ണൂര്‍, കാസര്‍ഗോഡ് കമ്മറ്റിയുടെ സംയുക്ത ജില്ലാ കണ്വന്ഷന് 8ന് നടക്കും. രാവിലെ 10ന് കണ്ണൂര്‍ യോഗശാല റോഡിന് സമീപമുള്ള ജവഹര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗം കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്യും. കെ. ബാലന് അദ്ധ്യക്ഷത വഹിക്കും. കണ്വന്ഷന് ശേഷം ഏഴാം ശമ്പള കമ്മീഷന് നിര്‍ദ്ദേശപ്രകാരം ലഭിക്കേണ്ട പെന്ഷന് ആനുകൂല്യങ്ങള്‍, സിജിഎച്ച്എസ് സ്കീം എന്നിവയേക്കുറിച്ചുള്ള സെമിനാര്‍ ഉണ്ടായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സി.ബാലകൃഷ്ണന്, ടി.വിജയന്, എം.വി.കൃഷ്ണന് നായര്‍, കെ. ഗംഗാധരന്, ടി.പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: