പെരിന്തല്‍മണ്ണ: ബൈക്കിലെത്തി ആഭരണങ്ങള്‍ മോഷ്ടിക്കുന്ന പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. വളവന്നൂര്‍ കന്മനം കുറുക്കാട് സ്വദേശി കറവുംപുറത്ത് വീട്ടില്‍ മുനീര്‍(27) ആണ് അറസ്റ്റിലായത്.
നാട്ടുകാരുടെ സഹായത്തോടെ ജനമൈത്രി പോലീസാണ്്് രജിസ്ട്രേഷന് നമ്പറില്ലാത്ത ബ്ലക്ക് കളര്‍ പള്‍സര്‍ ബൈക്കടക്കം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
അങ്ങാടിപ്പുറത്ത് വീടിന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ മൂന്നുപവന്‍ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്നത്. പിടിവലിക്കിടെ നിലത്തുവീണ യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ടാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സിഐ സാജു കെ. അബ്രഹാം, എസ്ഐ വേലായുധന്, സി.പി.മുരളി, പി.എന്‍. കൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തുടര്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: