പാറശ്ശാല: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ മാതൃകയായി. സ്വകാര്യ എയ്ഡഡ് സ്കൂളുകളെ പിന്നിലാക്കി എ പ്ലസ് നേടിയവരുടെ എണ്ണത്തിലും സര്‍ക്കാര്‍ സ്കൂളുകളാണ് മുന്നില്‍.
118 പേര് പരീക്ഷ എഴുതിയ ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളാണ് നൂറ് ശതമാനത്തില്‍ ഒന്നാമതെത്തിയത്. വിജയിച്ചവരില്‍ 11 വിദ്യാര്‍ഥിക്കള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
ഗ്രാമീണ മേഖലയില്‍ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകള്‍: ധനുവച്ചപുരം ഗവ: എന്കെഎംഎച്ച്എസ്എസ് 23, ധനുവച്ചപുരം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 66, അയിര ഗവ. കെവി ഹൈസ്കൂള്‍ 64, ആറയൂര്‍ ഗവ: എല്വിഎച്ച്എസ്എസ് 32. നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ തലനാരിഴയ്ക്കാണ് നൂറു ശതമാനം നഷ്ടമായത്. പിറ്റിഎ കമ്മറ്റിയുടെ നിരന്തര ഇടപെടലും ചിട്ടയായ അദ്ധ്യാപനവുമാണ് സര്‍ക്കാര്‍ സ്കൂളുകളുടെ വിജയത്തിന്റെ രഹസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: