എസ്എസ്എല്‍സി 96.24 %

Saturday 6 May 2017 12:26 am IST

കൊച്ചി: എസ്എസ്എല്‍സി പരീക്ഷക്ക് ജില്ലയില്‍ 96.24 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. പരീക്ഷയെഴുതിയ 35,868 വിദ്യാര്‍ഥികളില്‍ 34,522 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയ ശതമാനത്തില്‍ സംസ്ഥാന തലത്തില്‍ ഒമ്പതാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. 2016ല്‍ 97.97 ശതമാനം വിജയമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഈ വര്‍ഷം കുറവുണ്ടായി. പോയ വര്‍ഷം പരീക്ഷയെഴുതിയ 38,002 വിദ്യാര്‍ഥികളില്‍ 37,231 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. വിദ്യാഭ്യാസ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒന്നാം സ്ഥാനക്കാരായ മൂവാറ്റുപുഴ തന്നെയാണ് ഇത്തവണയും ജില്ലയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. 98.85 ശതമാനം പേരും മൂവാറ്റുപുഴയില്‍ നിന്ന് വിജയിച്ചു. 2016ല്‍ 99.44 ശതമാനമായിരുന്നു വിജയം. എ പ്ലസുകാരുടെ എണ്ണത്തിലും ജില്ലയില്‍ ഈ വര്‍ഷം കുറവുണ്ടായി. 1,608 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും ഇത്തവണ എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം 1,787 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ എ പ്ലസുകാരായിരുന്നു. 134 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 158 സ്‌കൂളുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നു. 134 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 158 സ്‌കൂളുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നു. ഈ വര്‍ഷം 48 സര്‍ക്കാര്‍ സ്‌കൂളുകളും, 46 എയ്ഡഡ് സ്‌കൂളുകളും, 40 അണ്‍ എയ്ഡഡ് സ്‌കൂളുകളും പരീക്ഷക്കിരുത്തിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 57, 68, 33 എന്നിങ്ങനെയായിരുന്നു. ആലുവ (43), എറണാകുളം (36), മൂവാറ്റുപുഴ (34), കോതമംഗലം (21) എന്നിങ്ങനെയാണ് വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ നിന്ന് നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.