കാക്കനാട്: തൃക്കാക്കര ക്ഷേത്രത്തിന് സമീപം മയക്ക് മരുന്ന് വില്‍പ്പന നടത്തുകയായിരുന്ന യുവാക്കളെ ഷാഡോ പോലീസിന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം വെളിയനാട്സ്വദേശി ജോ ആന്റണി(25) കാഞ്ഞിരപ്പള്ളി സ്വദേശി ക്രിസ്റ്റിമാത്യു(24) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പിടിയിലായത്. ഇവരില്‍ നിന്ന് 1600 എം.എല്‍ പച്ചനിറത്തിലുള്ള 61 എല്‍.എസ്.ഡി സ്റ്റിപ്പും, 980 എം.എല്‍ 43 എല്‍എസ്ഡിയുമാണ് പിടികൂടിയത്. വളരെയധികം ഡോസുകൂടിയ ലഹരിമരുന്നാണിതെന്നും, കൊച്ചിയില്‍ നടക്കുന്ന ഡിജിഎ പാര്‍ട്ടിക്കും, സ്ഥലത്തെ കോളേജുകളിലേക്കുമായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: