ഹിലരി ക്ലിന്റണ്‍ 19ന് ഇന്ത്യയിലെത്തും

Tuesday 12 July 2011 10:39 am IST

വാഷിങ്ടണ്‍: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുളള സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈ മാസം 19ന് ഇന്ത്യയിലെത്തും. 19, 20 തീയതികളില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി ഹിലരി ചര്‍ച്ച നടത്തും. അഫ്ഗാനിസ്ഥാനായിരിക്കും ഉഭയകക്ഷി ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് യു.എസ് വക്താവ് വിക്റ്റോറിയ നൗലന്‍ഡ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. ഇന്ത്യയിലെത്തുന്ന ഹിലരി ചെന്നൈ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.