മൂവാറ്റുപുഴ: മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ് കമ്പനിക്കെതിരെ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദ്ദേശം. റണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന റോബസ്റ്റ് ഗ്രാനൈറ്റിനെതിരെ കിഴക്കമ്പലം തൊഴുത്തുംകുടി ബിനു വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറിയും മുന്‍ സെക്രട്ടറിയുമുള്‍പ്പെടെ 11 പേരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: