മൂവാറ്റുപുഴ: ചേരാനല്ലൂര്‍ പഞ്ചായത്തില്‍ കായല്‍ കയ്യേറി അനധികൃത നിര്‍മാണം നടത്തിയെന്ന പരാതിയില്‍ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
പഞ്ചായത്ത് സെക്രട്ടറി, ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, പി.സി. സെബാസ്റ്റ്യന്‍, ലിഷ സെബാസ്റ്റ്യന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി പള്ളുരുത്തി വെളിയത്തുപറമ്പില് എ.കെ. ജയന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗത്തിനാണ് അന്വേഷണച്ചുമതല. ജൂണ്‍ 14നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: