കോട്ടയം: ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സഹായം തേടിയ കാര്യത്തില്‍ മാണിയുമായി വിയോജിപ്പുണ്ടന്ന് പി. ജെ. ജോസഫ്. ഇത് താന്‍ നേരത്തെ അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെളളിയാഴ്ച നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം കാരണമാണെന്നും തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. യോഗത്തില്‍ മോന്‍സ് ജോസഫും പങ്കെടുക്കും. പാര്‍ട്ടിയിലെ ചേരിതിരിവ് രൂക്ഷമാണെന്നാണ് ജോസഫിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
സിപിഎമ്മുമായി കൈകോര്‍ത്ത് മാണിഗ്രൂപ്പ് കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് എഴുതി നല്‍കിയെങ്കിലും അവസാന നിമിഷം സിപിഎമ്മിനെ കൂട്ടു പിടിച്ച് മാണി വിഭാഗം മത്സരിക്കാനിറങ്ങുകയായിരുന്നു. തുടര്‍ന്ന് കേരളകോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് നിര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: