ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് സർക്കാർ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെൻകുമാർ കേസിൽ കോടതിയിലടക്കേണ്ട പിഴ പണം പിണറായി വിജയന്റ ശമ്പളത്തിൽ നിന്നും നൽകണം. ഇടത് സർക്കാർ ചെയ്ത തെറ്റിന് ജനത്തിന്റെ പണം നൽകേണ്ട കാര്യമില്ല.
വായിച്ചാൽ മനസ്സിലാകുന്ന സാധാരണ ഇംഗ്ലീഷായിരുന്നു സെൻകുമാർ വിഷയത്തിൽ കോടതിയിൽ നിന്ന് കിട്ടിയത്. പക്ഷേ പിണറായി വിജയന് ഒരു കാര്യത്തിലും വ്യക്തതയില്ലാത്ത സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: