കൊച്ചി: പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ടൈറ്റില്‍ സ്പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്സ് ആന്‍ഡ് മോട്ടോര്‍ സ്പോര്‍ട്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മെയ് 13-ന് വൈകിട്ട് 5-ന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി പിറ്റേന്ന് മെയ് 14-ന് വൈകിട്ട് 5നും 6.30നും ഇടയില്‍ മറൈന്‍ ഡ്രൈവില്‍ അവസാനിക്കും. റാലിയില്‍ 200-ല്‍ പരം കിലോമീറ്റര്‍ ട്രാന്‍സ്പോര്‍ട്ട് സെക്ഷനായും (പബ്ലിക് റോഡിലൂടെയും) ബാക്കി 80-ല്‍ പരം കിലോമീറ്റര്‍ സ്പെഷ്യല്‍ സ്റ്റേജായുമാണ് ക്രമീകരിച്ചിരിക്കുന്നത്.
റാലിയുടെ ഭാഗമായി മേയ് 13, 14 തിയതികളില്‍ മറൈന്‍ ഡ്രൈവില്‍ പോപ്പുലര്‍ റാലി ഫെസ്റ്റും സംഘടിപ്പിക്കും. ഇതിലെ മുഖ്യ ആകര്‍ഷണം, ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഒരു ബാന്‍ഡ് മത്സരമാണ്. മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച 3 ബാന്‍ഡുകള്‍ക്ക് കാഷ് അവാര്‍ഡും ഉണ്ട്.
ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ബെംഗളൂരുവില്‍ ബ്ലൂടിമ്പര്‍ മ്യൂസിക്കില്‍ സൗജന്യ റെക്കോര്‍ഡിങ്ങ് സെഷനുള്ള അവസരവും ലഭിക്കും. ബ്ലൂടിമ്പറില്‍ നിന്നുള്ള സംഘം റാലിയുടെ തീം സോങ്ങ,് ഫ്ളാഗ് ഓഫ് സമയത്ത് വേദിയില്‍ തല്‍സമയം അവതരിപ്പിക്കും. കൂടാതെ, മേയ് 14 ന് ‘തകര’ എന്ന മ്യൂസിക് ബാന്‍ഡിന്റെ അവതരണവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: