അമ്പലപ്പുഴ: മരിയമോണ്ടസോറി സ്കൂളില്‍ നടക്കുന്ന ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് ഇന്നു സമാപിക്കും. വൈകിട്ട് അ ഞ്ചിന് സമാപന പൊതുപരിപാടിയില്‍ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ. വാസുദേവന്‍ അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ശിക്ഷാര്‍ത്ഥികളുടെ ശാരീരിക് പ്രദര്‍ശനവുമുണ്ടാകും. ഏപ്രില്‍ 18നാണ് ശിബിരം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 370ഓളം പേര് പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത്ത് ശിബിരം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: