ആലപ്പുഴ: മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ മുടങ്ങിക്കിടക്കുന്ന പെന്ഷന് അടിയന്തരമായി വിതരണം ചെയ്യുക, പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്ഷന് ആദ്യപ്രവര്‍ത്തി ദിവസം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്‍പതിന് തിരുവനന്തപുരത്ത് പെന്‍ഷന്‍കാര്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളയും.
രാവിലെ ഏഴിന് മുന്‍പ് സമരം ആരംഭിക്കും. ആലപ്പുഴ ജില്ലയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നുള്ള പെന്‍ഷന്‍കാര്‍ ചീഫ് ഓഫീസ് വളയല്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: