ഗുരുവായൂർ: പാർത്ഥ സാരഥി ക്ഷേത്രം സർക്കാർ ഏറ്റെടുത്തതിനെതിരെ ഭക്തജന സംഘടനകൾ നടത്തിയ നാമജപ സമരത്തിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചറുടെ പ്രസംഗം തടയാൻ പോലീസ് ശ്രമം.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ശശികല ടീച്ചർ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ മൈക്കിലൂടെ പ്രസംഗം തുടർന്ന ടീച്ചർ പിന്നീട് പ്രവർത്തകരോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
മതസ്പർദ ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് 2016 ഒക്ടോബറിൽ ഹോസ്ദുർഗ് പോലീസ് ചാർജ് ചെയ്ത കേസിൽ ടീച്ചറെ അറസ്റ്റ് ചെയ്തെന്നായിരുന്നു ആദ്യം വാർത്തകൾ വന്നത്. എന്നാൽ ഈ വാർത്ത ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: