തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് യുവാക്കളോട് പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മഹാരാജാസ് കോളേജില്‍ നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങള്‍ വെറും പണിയായുധങ്ങളാണെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ അതിന് തെളിവാണെന്നും കുമ്മനം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.പി. മുരുകാനന്ദ് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രതിഷേധസമരം ചരിത്രത്തിലിടം നേടുമെന്ന് കെ.പി. മുരുകാനന്ദ് പറഞ്ഞു. യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന് അടക്കം മുഴുവന്‍ ദേശീയനേതാക്കളും പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ അഡ്വ ആര്.എസ്. രാജീവ്, പ്രഫുല്‍കൃഷ്ണ, ജില്ലാ അധ്യക്ഷന്‍ അനുരാജ്, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: