ആലപ്പുഴ: വേനല്‍ കനത്തതോടെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ വാട്ടര്‍ അതോറിറ്റി അനാസ്ഥമൂലം ദിവസേന ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലം പാഴാകുന്നു.
നഗരത്തില്‍ പുലയന്‍വഴി ജങ്ഷന് കിഴക്കുവശം പ്രധാന റോഡിലാണു രണ്ടാഴ്ചയിലേറെയായി ഇത്തരത്തില്‍ ശുദ്ധജലം പാഴാകുന്നത്. റോഡിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിലുണ്ടായിരിക്കുന്ന തകരാറിലൂടെയാണ് വെള്ളം പുറത്തേക്കെത്തുന്നത്.
പമ്പിങ് നടക്കുന്ന സമയങ്ങളില്‍ റോഡിന്റെ മധ്യഭാഗത്ത് വന്‍ തോതിലാണ് ജലം പുറത്തേക്കൊഴുകുന്നത്. പമ്പിങ് അവസാനിച്ചു കഴിയുമ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളം തിരികെ പൈപ്പ് ലൈനിലേക്ക് തന്നെ ഇറങ്ങും.
ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ ജലം കുടിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. തകരാര്‍ സംബന്ധിച്ച പരാതി വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെ പ്രദേശവാസികളായ പലരും ബോധിപ്പിച്ചെങ്കിലും അറ്റകുറ്റപണിക്കു വേണ്ട നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: