ആലപ്പുഴ: വീട്ടില്‍ ചാരായം വാറ്റി സൂക്ഷിച്ച ദമ്പതികള്‍ക്കെതിരെ, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റ് അന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് കേസെടുത്തു. കാര്‍ത്തികപള്ളി മഹാദേവിക്കാട് സ്വദേശി ശങ്കര്‍ (നിബിന് 34), ഭാര്യ തുളസി(38) എന്നിവരുടെ പേരിലാണ് എക്സൈസ് കേസെടുത്തത്. ഇവരുടെ വീട്ടില്‍ നിന്നും 15 ലിറ്റര്‍ വാറ്റുചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ശങ്കറിനെ അറസ്റ്റ് ചെയ്ത് ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവര്‍ വീട്ടില്‍ ചാരായം വാറ്റി രഹസ്യമായി വില്പന നടത്തുന്നു എന്ന് സ്പെഷ്യല്‍ സ്ക്വാഡ് സിഐ കെ.ആര്. ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: