എടത്വ: എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഇന്ന് നടക്കും. വൈകിട്ട് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും എഴുന്നള്ളിച്ച് പ്രദക്ഷിണം ദേവാലയത്തിന് ചുറ്റും നടക്കും. രാവിലെ 10.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് തിരുവന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന് റവ. ഡോ. ക്രിസ്തുദാസും മൂന്നിന് നടക്കുന്ന കുര്‍ബാനയ്ക്ക് ധര്‍മ്മപുരി രൂപതാ മെത്രാന് റവ. ഡോ. ലോറന്‍സ് പയസും മുഖ്യ കാര്‍മ്മികത്വം വഹിക്കും. നാലിന് വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: