അധ്യാപക നിയമനം

Saturday 6 May 2017 9:31 pm IST

കാസര്‍കോട്: പരവനടുക്കത്ത് പെണ്‍കുട്ടികള്‍ക്കായുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ളതും ഒഴിവു പ്രതീക്ഷിക്കുന്നതുമായ അധ്യാപക തസ്തികകളിലേയ്ക്കുള്ള മുഖാമുഖം 11,12 തീയ്യതികളിലായി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തും. ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഫിസിക്കല്‍ സയന്‍സ്, മ്യൂസിക്, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേയ്ക്കും, ഹയര്‍സെക്കന്ററി തലത്തില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, മലയാളം, മാത്‌സ് എന്നീ തസ്തികകളിലേയ്ക്കും ഉളള കൂടിക്കാഴ്ച 11 ന് 10 മണി മുതല്‍ നടക്കും. ഹൈസ്‌കൂള്‍തലത്തില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഹിന്ദി, റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേയ്ക്കും ഹയര്‍ സെക്കന്ററി സുവോളജി, ബോട്ടണി, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിന്ദി തസ്തികകളിലേയ്ക്കും ഉളള കൂടിക്കാഴ്ച 12 ന് രാവിലെ 10 മണിക്കും നടക്കും അപേക്ഷ സമര്‍പ്പിച്ച് അഭിമുഖത്തിന് അറിയിപ്പ് ലഭിക്കാത്തവര്‍ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994-255466.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.