കഞ്ചാവുമായി പിടിയില്‍

Saturday 6 May 2017 9:31 pm IST

നെടുങ്കണ്ടം: ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി 4 യുവാക്കള്‍ പിടിയില്‍. എറണാകുളം ചെറായി സ്വദേശികളായ വിനു(26), ശരത്(27), ഹരിപ്രാസാദ്(21), അഖില്‍(21)  എന്നിവര്‍ പിടിയിലായത് സുഹൃത്തുക്കളായ ഇവര്‍ ബൈക്കില്‍ രണ്ടുപേരടങ്ങുന്ന സംഘമായി ആണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. വൈകിട്ട് നാലിനും, ആറിനുമെത്തിയ ഇവരെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. 435 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവുമാണ് ഇരു കേസുകളിലുമായി പിടിച്ചെടുത്തത്. ബൈക്കുകളും പിടിച്ചെടുത്തു. പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികള്‍ കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. ഇവിടെ ഒരു തമിഴ് സ്ത്രീയാണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നാണ് മൊഴി. ഈ സ്ത്രീ കഞ്ചാവ് നല്‍കിയതായി മുന്‍പും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവരെക്കുറിച്ച് എക്‌സൈസ് അന്വേഷിച്ച് വരികയാണ്. എറണാകുളത്ത് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തനാണ് സംഘം ലക്ഷ്യമിട്ടതെന്നാണ് എക്‌സൈസിനു ലഭിച്ചിരിക്കുന്ന വിവരം. ഉടുമ്പന്‍ചോല എക്‌സൈസ് സംഘവും ബോഡിമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ പ്രസാദ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി കുര്യാക്കോസ്, ഉദ്യോഗസ്ഥരായ സേവ്യര്‍, ശശികുമാര്‍, അനീഷ്, ജോഷി, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.